ഇന്ന് ആധുനിക കാലത്ത് തിരക്കേറിയ ജീവിതത്തിൽ ഏറെ പേരെയും അലട്ടുന്ന പ്രശ്നമാണ് ലൈംഗികപരമായ പ്രശ്നങ്ങൾ.
മാറിയ ജീവിത രീതികൾ കൊണ്ടോ, ഭക്ഷണ രീതികൾ കൊണ്ടോ ലൈംഗികത ആസ്വദിക്കാനാകാതെ പോകുന്നവരാണ് കൂടുതൽ പേരും.
ലൈംഗികത മെച്ചപ്പെടുത്താൻ കഴിക്കേണ്ടുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നൈട്രിക് ഓക്സൈഡ്, ശരീരത്തെ പ്രോട്ടീൻ നിർമ്മിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ എൽ ആർജിനെൻ എന്നിവ ഉത്പാദിപ്പിക്കുന്ന മിശ്രിതം തണ്ണിമത്തനിലുണ്ട്.
ഇത് ഹൃദയത്തിന്റെയും രക്ത കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. പതിവായി ഇത്തരത്തിൽ തണ്ണിമത്തൻ കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.