നല്ല ഇടതൂർന്ന മുടിയാണ് പലരുടെയും സ്വപ്നം. എന്നാൽ താരനും, മുടി കൊഴിച്ചിലും എല്ലാം നേരിട്ട് മുടി അവസാനം കൊഴിഞ്ഞു പോകുന്നവരും അനവധിയുണ്ട്.
എണ്ണകൾ സ്വൽപ്പം ചൂടാക്കി തലയോട്ടിയിൽ മൃദുവായി പുരട്ടുന്നത് മുടി നല്ലതുപോലെ വളരുവാൻ സഹായിക്കും.
പതിവായി ചെറുചൂടുള്ള എണ്ണ തേച്ച് കുളിക്കുന്നത് മുടിയുടെ വളർച്ച കൂട്ടുമെന്ന് വിദഗ്ദർ. കൈകൾ കൊണ്ട് തല നല്ലതുപോലെ മസാജ് ചെയ്യുമ്പോൾ രക്തയോട്ടം കൂടുകയും ചെയ്യും.
കടകളിൽ നിന്ന് വാങ്ങുന്ന എണ്ണകൾക്ക് പകരം വീട്ടിൽ തയ്യാറാക്കുന്ന എണ്ണയാണ് ഉത്തമം. പണ്ട് കാലങ്ങളിൽ അമ്മൂമ്മമാർ കാച്ചി തന്നിരുന്ന തലതേച്ച് കുളിക്കുന്ന എണ്ണയൊക്കെ ഉപയോഗിച്ചിരുന്നവർക്ക് മുടി കൊഴിച്ചിലും, താരനുമെല്ലാം നന്നേ കുറവായിരുന്നു.
ആരോഗ്യകരമായ മുടിക്ക് നല്ല ഭക്ഷണവും നല്ല പരിചരണവുമാണ് ആവശ്യം.