മാസങ്ങളായി താൻ വീട്ടിൽ ജോലിയില്ലാതെ ഇരുപ്പ് തുടങ്ങിയിട്ടെന്നും ആരും തന്നെ വിളിച്ചില്ലെന്നും നടൻ ജയറാം.
ഒരു 8 മാസമായി വീട്ടിലുണ്ട്. 12 വർഷമായി കൂടെ ഉണ്ടായിരുന്ന മേക്കപ്പ്മാൻ പോലും ഇനി തനിക്ക് പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി ഉപേക്ഷിച്ച് പോയെന്നും താരം പറയുന്നു.
സിനിമയോ, ധനമോ വേണ്ട, ഒന്നു വിളിച്ചു സംസാരിച്ചുകൂടെ എന്നാണ് താരം ചോദിക്കുന്നത്. ജീവിതമായാൽ പരാജയം അറിയണമെന്നും ജയറാം.