ബിഗ്ബോസ് 16 ലൂടെ ശ്രദ്ധേയനായ ശിവ് താക്കറേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിയ്ക്കുന്നത്.
കരിയറിന്റെ തുടക്കത്തിൽ തനിക്കും കാസ്റ്റിംങ് കൗച്ച് നേരിടേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.
മുംബൈയിൽ വന്നശേഷമാണ് സ്ത്രീകൾ മാത്രമല്ല, പുരുഷൻമാരും ഭയക്കണമെന്ന് തനിക്ക് മനസിലായതെന്നും ശിവ്.
ഒരിക്കൽ ഓഡിഷന് പോയപ്പോൾ തന്നെ ബാത്റൂമിലേക്കാണ് കൊണ്ടുപോയത്. എന്നാൽ കാര്യങ്ങൾ മനസിലായ താൻ അവിടെ നിന്നും പതിയെ രക്ഷപ്പെട്ടു എന്നും താരം.
രാത്രി 11 മണിക്ക് ഒരു സ്ത്രീ തന്നെ ഓഡിഷന് വിളിച്ചെന്നും എന്നാൽ താൻ തനിക്ക് കുറച്ച് ബിസിയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ശിവ് വ്യക്തമാക്കി.