പാലക്കാട്: യൂത്ത് കോൺഗ്രസിൽ കൂട്ടനടപടി. എട്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ച് വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കത്തതിനാണ് നടപടി എടുത്തത്.
വെള്ളിനേഴി , ഷൊർണ്ണൂർ , പറളി , പാലക്കാട് സൗത്ത് , മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മിറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്.
നേതൃത്വത്തിന്‍റേത് ഏകപക്ഷീയമായ നടപടിയെന്ന വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നു.