കോഴിക്കോട്: കോഴിക്കോട് പുതിയപാലത്ത് പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച പടക്കം പിടികൂടി. നോവ പാഴ്‌സല്‍ എജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് പടക്കം പിടികൂടിയത്. 69 ബോക്‌സ് പടക്കമാണ് പിടികൂടിയത്. 1500 കിലോയിലധികം തൂക്കം വരുന്ന പടക്കങ്ങളാണ് ഉണ്ടായിരുന്നത്.
നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ വാങ്ങിയത്. വിഷു വിപണി ലക്ഷ്യമാക്കിയാണ് പടക്കം എത്തിച്ചത്. ഫയര്‍ വര്‍ക്‌സ് അസോസിയേഷന്‍ നടത്തിയ പരാതിയില്‍ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പടക്കം പിടികൂടിയത്. തീപ്പൊരിയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ടാകാറുള്ള വെൽഡിംഗ് വർക്ക്ഷോപ്പുകളുടെ ഇടയിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.
ലൈസൻസില്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിന് കരിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കസബ പോലീസ് അറിയിച്ചു. പാഴ്‌സല്‍ സര്‍വീസ് താത്കാലികമായി പോലീസ് അടപ്പിച്ചു. പടക്കം ഡിഫ്യൂസല്‍ കമ്മിറ്റിക്ക് കൈമാറി നശിപ്പിക്കും.