കെന്‍റകി: അമേരിക്കയിലെ കെന്‍റകിയിൽ അമേരിക്കൻ ആർമിയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 9 മരണം. 9 സൈനികരാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സൈനിക താവളത്തിന് സമീപം നടന്ന പരിശീലന പറക്കലിനിടെയാണ് അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. പരിശീലന ദൗത്യത്തിനിടെ രണ്ട് എച്ച്എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നതായി യുഎസ് ആർമി വക്താവ് പറഞ്ഞു.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിച്ച ഹെലികോപ്റ്ററുകൾ ജനവാസ മേഖലയിലാണ് തകർന്നു വീണതെങ്കിലും, പ്രദേശവാസികൾക്ക് അപകടമൊന്നും സംഭവിച്ചില്ല.
അപകടത്തിൽപ്പെട്ട സമയത്ത് ഹെലികോപ്റ്ററുകളിൽ ഒന്നിൽ അഞ്ച് പേരും മറ്റൊന്നിൽ നാലു പേരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.