ഇടുക്കി: വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ തുരത്തിയോടിക്കാൻ വനപാലകരും രംഗത്തെത്തി.
സിമന്റ് പാലത്തിനടുത്തായി ഇറങ്ങിയ അരിക്കൊമ്പൻ അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. കൂടെ രണ്ട് കുട്ടിയാനകളും ഉണ്ട്.
അരികൊമ്പനെ പിടികൂടാൻ കൊണ്ടുവന്ന കുങ്കിയാനകളുടെ സമീപത്ത് നീന്നും നാനൂറ് മീറ്റർ മാത്രം അടുത്തായാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിയ്ക്കുന്നത്.
അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ നടത്തുകയാണ്. അതിനിടെയാണ് അരിക്കൊമ്പൻ സിമന്റ് പാലത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുന്നത്.