ബോളിവുഡിൽ നിരന്തരം വിവാദങ്ങൾക്ക് തീ കൊളുത്തുന്ന ഉർഫി ജാവേദിനെ വാനോളം പ്രശംസിച്ച് നടി കരീന കപൂർ.
ഉർഫി എന്ത് ബോൾഡാണ്, തനിക്ക് ഇത്ര ധൈര്യം ഇല്ല. ഫാഷൻ എന്നത് ആത്മ വിശ്വാസമാണ്, ഉർഫി എന്ത് അതിശയകരമായ കാര്യമാണ് ചെയ്യുന്നത്. അവൾ അതിൽ ആനന്ദിക്കുകയും ചെയ്യുന്നു.
അവളുടെ ആത്മ വിശ്വാസവും നടപ്പും എനിക്ക് എന്ത് ഇഷ്ടമാണ് എന്ന് കരീന കുറിച്ചതിന് എനിക്കിത് വിശ്വസിക്കാനാവുന്നില്ല, ഞാൻ മരിച്ചു എന്നാണ് ഉർഫി മറുപടി കൊടുത്തത്. തന്റെ പ്രിയതാരം നൽകിയ പ്രശംസ ആസ്വദിക്കുകയാണ് ഉർഫി.