ആലപ്പുഴ: മകന്റെ ആത്മഹത്യ വാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതത്താൽ മരിച്ചു.
ആലപ്പുഴ പുറക്കാട്ടാണ് നാടിനെ നടുക്കിയ സംഭവം. പുറക്കാട് മദനന്റെ ഭാര്യ ഇന്ദുലേഖ, മകൻ നിധിൻ എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീടിനുള്ളിൽ മകൻ തൂങ്ങി മരിച്ചതറിഞ്ഞ അമ്മ ഇന്ദുലേഖ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.