ന്യൂഡൽഹി: രോഗികൾക്ക് ആശ്വസമായി കേന്ദ്ര സർക്കാർ. അപൂർവ്വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഒഴിവാക്കി.
രോഗികൾക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന ഭക്ഷ്യവസ്തുക്കൾക്കും തീരുവ ഒഴിവാക്കി.
കേന്ദ്ര ധന മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഈ വരുന്ന ഏപ്രിൽ 1 മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരും. കാൻസർ ചികിത്സക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവ് നൽകിയിട്ടുണ്ട്.