ഒല്ലൂർ: പലവിധ കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കേശവപ്പടി സ്വദേശി ജിതിൻ കുറുപ്പിന്റെ കാറാണ് വാടകക്ക് എടുത്ത ശേഷം മറിച്ചു വിറ്റത്.
ഇവർക്കൊപ്പം ഷാജി എന്നയാളെയും അറസ്റ്റ് ചെയ്തു. ഒല്ലൂർ സ്റ്റേഷനിൽ ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പൂമ്പാറ്റ സിനിയുടെ പേരുണ്ട്.
പലപല വാടക വീടുകളിൽ താമസിച്ച് സ്വർണ്ണവും പണവും തട്ടി മുങ്ങുകയാണ് പൂമ്പാറ്റ സിനിയുടെ പതിവെന്ന് പോലീസ് അറിയിച്ചു.