ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഹർത്താൽ ആരംഭിച്ചു.
10 പഞ്ചായത്തുകളിലായി രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
സേനാപതി, രാജാക്കാട്, ബൈസൻവാലി എന്നീ പഞ്ചായത്തുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. പെരിയ കനാലിലും ചിന്ന കനാലിലും നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.
ഇടുക്കിയിൽ നിരന്തരം ഭീഷണിയുയർത്തുന്ന അരിക്കൊമ്പനെ പിടികൂടാൻ സർക്കാർ വിമുഖത കാണിക്കുന്നുെവന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ നടത്തുന്നത്.