തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. പാർട്ടി അധ്യക്ഷനായശേഷം ആദ്യമായാണ് മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്തെത്തുന്നത്.
വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മല്ലികാർജുൻ ഖാർഗെ എത്തുന്നത്.
രാവിലെ 11.40 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മല്ലികാർജുൻ ഖാർഗെക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, താരിഖ് അൻവർ എന്നിവരുമുണ്ടാകും.