ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ അവശ്യമരുന്നുകളുടെ വില വന്‍ തോതില്‍ വര്‍ധിക്കും. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ആദ്യമായാണ് മരുന്നുകള്‍ക്ക് ഇത്രയും വലിയ വില വര്‍ധിക്കുന്നത്.
അവശ്യ മരുന്നു പട്ടികയിലുള്ള 900 മരുന്നുകള്‍ക്ക് വില 12 ശതമാനമാണ് വര്‍ധിക്കുന്നത്. നിലവില്‍ നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 ശതമാനമായിരുന്നു വില വര്‍ധന. രണ്ടു വര്‍ഷത്തിനിടയില്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാകുന്നത്.
വേദന സംഹാരികള്‍ക്കും ആന്റി ബയോട്ടികുകള്‍ക്കും അലര്‍ജിക്കുള്ള മരുന്നുകള്‍ക്കും വില വര്‍ധനയുണ്ടാകും. സാധാരണക്കാരുടെ ചികിത്സാ ചെലവ് വന്‍തോതില്‍ ഉയരുന്നന് ഇതു ഇടയാക്കും.