തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്‍റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണൻെര അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരൻെറ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയെന്നാണ് കേസ്.
എന്നാൽ പണം അനുവദിക്കുന്നതിൽ നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. വാദത്തിനിടെ അതിരൂക്ഷമായി ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ 18ന് വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.