തിരുവനന്തപുരം: കെടിയു വിസി നിയമനത്തില്‍ മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, പ്രഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
നിലവിലെ വിസി ഡോ.സിസ തോമസ് 31–ാം തീയതി വിരമിക്കുന്ന സാഹചര്യത്തിലാണ് പട്ടിക നല്‍കിയത്. സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്ഭവന്‍ കെടിയു വിസി ചുമതല സിസ തോമസിന് പകരം ആര്‍ക്കാണ് നല്‍കേണ്ടതെന്ന് സര്‍ക്കാരിനോട് ചോദിച്ചത്. പേരുകള്‍ നിര്‍ദേശിക്കാനായിരുന്നു രാജ്ഭവന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് സര്‍ക്കാര്‍ മൂന്നംഗ പാനലിന് രൂപം നല്‍കിയത്.
നേരത്തെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പേരില്‍ സജി ഗോപിനാഥും ഉണ്ടായിരുന്നു. ഈ പേര് ആദ്യം മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണര്‍ നിരസിക്കുകയായിരുന്നു. സജി ഗോപിനാഥിനെ വിസി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നിരസിക്കല്‍.
കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.