തിരുവനന്തപുരം: ജീവനക്കാരുടെ പെൻഷൻ ആനുകൂല്യ വിതരണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആർ ടി സി അപ്പീൽ നൽകി. വിരമിച്ചവർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്ന ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്.
2022 ഡിസംബർ 31 വരെ അർഹരായ വിരമിച്ച ജീവനക്കാർക്ക് പണം നൽകാനായിരുന്നു ഫെബ്രുവരി 16 ലെ ഉത്തരവിൽ പറഞ്ഞിരുന്നത്. എല്ലാ മാസവും നിശ്ചിത ശതമാനം തുക പെൻഷൻ ആനുകൂല്യ വിതരണത്തിന് മാറ്റി വയ്ക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നു കൊണ്ടാണെന്നാണ് അപ്പീലിൽ കെഎസ്ആർടിസി യുടെ വാദം.