ബെംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 20 വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന 21ന് നടക്കും. ഏപ്രില്‍ 24 വരെ പത്രിക സമര്‍പ്പിക്കാം. മെയ് 13നാണ് വോട്ടെണ്ണല്‍.
അതേസമയം, കര്‍ണാടകയില്‍ ആകെ 224 സീറ്റുകളാണ് ഉള്ളത്. അഞ്ചുകോടി 21 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 2.59 കോടി സ്ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടരമാരുമാണ്. കൂടാതെ 917241 കന്നി വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യും. ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളിയാക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു. 80 വയസിന് മുകളിലുള്ളവര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും വീടുകലില് ഇരുന്ന് വോട്ട് ചെയ്യുവാന്‍ സാധിക്കും. 52,282 പോളിംഗ് ബൂത്തുകളില്‍ പകുതി ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സജ്ജമാക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
കര്‍ണാടക നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 118എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന് 72സീറ്റും ജെ.ഡി.എസിന് 32 സീറ്റുകളുമാണ് ഉള്ളത്.