മണ്ണാർക്കാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.
സ്കൂട്ടർ യാത്രികൻ കാഞ്ഞിരപ്പുഴ ചാലിശ്ശേരി ഡേവിസ് (72) ആണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലാണ് ഡേവിസിന് പരിക്കേറ്റത്.
റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഡേവിസ്.