കൊച്ചി: സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണത്തിൽ നീതി കിട്ടാതെ ഇനിയും കുടുംബം.
നാഗ്പൂരിൽ വച്ചാണ് കുട്ടി മരിച്ചത്. ഇതോടെ മരുന്ന് മാറി കുത്തിവച്ചതാണെന്ന സംശയം ഏറുകയാണ്.
കഴിഞ്ഞ ഡിസംബറിൽ ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനാണ് നിദ ഫാത്തിമ അടങ്ങുന്ന സംഘം നാഗ്പൂരിലെത്തിയത്.
ഉച്ച ഭക്ഷണം കഴിച്ചതോടെ നിദക്ക് അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ്പ് നൽകിയതിന് പിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു.
മരണകാരണം വ്യക്തമാക്കാതെ പ്രാഥമിക റിപ്പോർട്ട് മാത്രം കൊടുത്താണ് നാഗ്പൂരിലെ ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാരെ പറഞ്ഞ് വിട്ടത്. കുട്ടിയുടെ മരണശേഷം മാതാവ് അൻസില കടുത്ത വിഷമത്തിലായതിനാൽ ഭർത്താവ് ഷിഹാബുദ്ദീന് ജോലിക്ക് പോകുവാനും കഴിയുന്നില്ല.