തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണു വില ഉയര്‍ന്നത്. ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് 43760 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണവില 400 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കൂടി. വിപണിവില 5470 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ്.