പത്തനംതിട്ട: തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യർ.
കുട്ടിക്കാലത്ത് ആറ് വയസുള്ളപ്പോൾ രണ്ട് വ്യക്തികൾ അടുത്തേക്ക് വിളിച്ചു, ചെന്നപ്പോൾ വസ്ത്രം അഴിച്ചുമാറ്റുവാൻ ശ്രമിച്ചു എന്നാണ് പറഞ്ഞത്.
മാധ്യമ പ്രവർത്തകർക്ക് വേണ്ടി ശിശുസംരക്ഷണ വകുപ്പ് നടത്തിയ പരിപാടിയിലാണ് കുട്ടിക്കാലത്തേറ്റ ദുരനുഭവം പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യർ തുറന്ന് പറഞ്ഞത്.
താനന്ന് ഓടി മാറി രക്ഷപ്പെട്ടുവെന്നും എല്ലാ കുഞ്ഞുങ്ങൾക്കും അത് കഴിയില്ലെന്നും കലക്ടർ പറഞ്ഞു. കൂടാതെ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ കുട്ടികൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണമെന്നും കലക്ടർ പറഞ്ഞു.
പ്രതിസന്ധികൾ തരണം ചെയ്യാൻ മാതാപിതാക്കളുടെ പിന്തുണ വേണമെന്നും തനിക്ക് അത് ആവശ്യത്തിന് ഉണ്ടെന്നും കലക്ടർ വ്യക്തമാക്കി.