വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത.
കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഉയർന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അപകടമേഖലകളിൽ നിന്ന് സുരക്ഷിതരായി മാറി താമസിക്കണമെന്നും ബോട്ടുകളും വള്ളങ്ങളും നിശ്ചിത അകലം പാലിച്ച് ഹാർബറുകളിൽ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.