ന്യൂഡൽഹി: അഴിമതിക്കാരെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ അന്വേഷണ ഏജൻസികളെ ആക്രമിക്കുകയും ജുഡീഷറിയെ ആക്രമിക്കുകയും ചെയ്യുന്നു- മോദി പറഞ്ഞു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേ വേദിയില്‍ ഒന്നിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
അഴിമതിക്കെതിരേ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. നടപടികള്‍ നിര്‍ത്തരുതെന്നാണ് ജനങ്ങള്‍ പറയുന്നത്. തെറ്റായ ആരോപണങ്ങള്‍ കേട്ട് നടപടി നിര്‍ത്തില്ല. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും ഒന്നിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറ ഭരണഘടനാ സ്ഥാപനങ്ങളുടെതാണ്. അതിനാൽ, ഇന്ത്യയെ തടഞ്ഞുനിർത്താൻ, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനും പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.