കാളിദാസന്റെ അഭിഞ്ജാനശാകുന്തളത്തെ പ്രമേയമാക്കി എത്തുന്ന ശാകുന്തളം എന്ന ചിത്രത്തിൽ ശകുന്തളയായി സൂപ്പർ താരം സാമന്ത എത്തുന്നു.
താരത്തിന്റെ ശകുന്തളയായുള്ള വേഷപ്പകർച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
അതിസുന്ദരി എന്നാണ് ആരാധകർ താരത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. സൂഫിയും സുജാതയിലൂടെയും സൂഫിയായെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്.
ഗുണശേഖർ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. അല്ലു അർജുന്റെ മകളും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നു.