കാനഡയില്‍ വീണ്ടും മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സൈമണ്‍ ഫ്രാസര്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഹാമിള്‍ട്ടനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ഗാന്ധി പ്രതിമ തകര്‍ത്തിരുന്നു. മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ ശക്തമായി അപലപിക്കുന്നെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രതികരിച്ചു.