തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അറ്റുകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് സംഭവം.
ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. മറ്റ് തൊഴിലാളികളുടെ ദേഹത്തേക്കാണ് അനില്‍ വീണത്. അതേസമയം, പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.