കട്ടപ്പന: അധ്യാപികയായ ഭാര്യ അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയിലാക്കി ഒളിപ്പിച്ച ശേഷം മുങ്ങിയ പ്രതി കൊടും ക്രിമിനലെന്ന് പോലീസ്.
ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ബിജേഷ് ഒളിച്ചു താമസിക്കുന്നതിനിടെ മൊബൈൽ നഷ്ടമായതിനാൽ നാട്ടിൽ നടക്കുന്ന വാർത്തകളോ ഭാര്യയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തതോ തുടങ്ങിയ യാതൊരു വാർത്തകളും അറിഞ്ഞിരുന്നില്ല എന്ന് പോലീസ്.
ഇതിനോടകം കട്ടിലിനടിയിലാക്കി ഭാര്യയുടെ മൃതദേഹം അഴുകി തുടങ്ങിയിരിക്കുമെന്നും, അതിനാൽ അസ്ഥികൾ ഊരിയെടുത്ത് തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ബിജേഷ് നാട്ടിലോട്ട് തിരിച്ചെത്തിയതെന്നും പോലീസ് പറഞ്ഞു.
കുമളിയിലെത്തിയ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ അടക്കം പതിഞ്ഞിരുന്നു ഇതു പോലീസിന് ലഭിച്ചതോടെ വിജേഷിന്റെ പദ്ധതികൾ താളം തെറ്റിയത്.
അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നാണ് അനുമോൾ മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരം മദ്യപിച്ചിട്ട് വീട്ടിൽ കലഹം പതിവാക്കിയിരുന്ന ബിജേഷ് ഭാര്യയായ അനുമോളെ മർദ്ദിക്കാർ ഉണ്ടായിരുന്നെന്നും വീട്ടിൽ കലഹങ്ങൾ പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.
അധ്യാപികയായ അനുമോൾ സ്കൂൾ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത കാശു കൊണ്ടുപോയി വെച്ചിരുന്ന 10000 രൂപ കൂടി ബിജേഷ് എടുത്തുകൊണ്ടു പോയതും തിരികെ നൽകാത്തതും ചോദ്യം ചെയ്തതിനെ തുടർന്ന് ബിജേഷ് ഭാര്യയായ അനുമോളോട് വൈരാഗ്യം മനസ്സിൽ സൂക്ഷിക്കുകയായിരുന്നു.
ഭർത്താവായ ബിജേഷ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചാണ് അനുമോളെ കൊലപ്പെടുത്തിയത്. കസേരയിലിരുന്ന അനുമോളെ പിന്നിലൂടെ എത്തിയ പ്രതി ഷാള് കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കൂടാതെ ബിജേഷ് ഭാര്യയുടെ കൈ ഞരമ്പുകൾ മുറിക്കുകയും ചെയ്തു ,അപ്രതീക്ഷിതം നീക്കത്തിൽ മരണവെപ്രാളത്തിൽ അനുമോൾ മലമൂത്ര വിസർജനം നടത്തുകയും ചെയ്തുവെന്നും പ്രതി കൂസലില്ലാതെ പോലീസിനോട് വെളിപ്പെടുത്തി. സാമ്പത്തികമായ പ്രശ്നങ്ങളും ഭാര്യയോട് തോന്നിയ വൈരാഗ്യവും ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.