കൊച്ചി: അന്തരിച്ച പ്രശസ്ത മലയാള നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെൻറ് (75 ) വിട ചൊല്ലി സിനിമാ ലോകവും ആരാധകരും.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷം ഭൗതികശരീരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കരിച്ചു.
സഹപ്രവർത്തകരും ബന്ധുക്കളും അടക്കുള്ള വൻ ജനാവലി സന്നിഹിതരായിരുന്നു. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയും ആയിരുന്നു സംസ്കാരം. പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ ആയിരങ്ങളാണ് എത്തിയത്.