കൊച്ചി : ഇടമലയാർ യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം. സ്കൂളിലെ വാട്ടർ ടാങ്കും ജനലുകളും കാട്ടാന തകർത്തു.
ശുചിമുറികൾക്കും സ്റ്റാഫ് റൂമിന് അടക്കം കേടുപാടു വരുത്തിയാണ് ആനക്കൂട്ടം പിൻവാങ്ങിയത്.
സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം അടക്കം നശിപ്പിച്ചു, പുലർച്ചയായിരുന്നു ആനക്കൂട്ടം ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
















