കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സഹപാഠികള്‍ അറസ്റ്റില്‍. ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം നല്‍കിയ പരാതി. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.