കൊച്ചി: കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ആസാം സ്വദേശികളായ രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. ആസാമിൽ നിന്ന് കുറഞ്ഞ തുകക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നു, മൈസൂർ മാങ്കോ എന്ന പേരിലാണ് കൊച്ചിയിൽ കച്ചവടം ചെയ്തിരുന്നതെന്ന് എക്സൈസ് വെളിപ്പെടുത്തി.
ആസാമിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം തിരികെ ആസാമിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി . ഇവരുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു .
കഞ്ചാവ് വിൽപ്പനയിലൂടെ പത്തിരട്ടിയോളം ലാഭം ഇതിൽ നിന്നും കിട്ടിയിരുന്നതായി ഇരുവരും എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി .
ഇടപ്പള്ളി ടോളിന്റെ സമീപം കഞ്ചാവുമായി ഇടപാടുകാരെ കാത്തിരുന്ന ഇരുവരും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയതെന്ന് എക്സൈസ് സംഘം അറിയിച്ചു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,.