കോഴിക്കോട്: പ്രശസ്ത നാടക നടനും അഭിനേതാവുമായ വിക്രമൻ നായർ (78) അന്തരിച്ചു.
കോഴിക്കോട് കുണ്ടുപറമ്പിലെ വസതിയിൽ വച്ചാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു വിക്രമൻ നായർ.
തിക്കോടിയൻ, കെടി മുഹമ്മദ് എന്നീ പ്രമുഖ നാടകപ്രവർത്തകരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മരക്കാർ, അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും വിക്രമൻ നായർ അഭിനയിച്ചു .ലക്ഷ്മിയാണ് ഭാര്യ . ദുർഗ, സ്വരസ്വതി എന്നിവർ മക്കളാണ്.
അന്തരിച്ച നടന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രശസ്ത നടൻ മധുപാൽ രംഗത്തെത്തി. അതുല്യ നടനായ വിക്രമൻ സാറിന് പ്രണാമം എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു