ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഇതോടൊപ്പം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന വായനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തിയ്യതിയും പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്.
ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്‌സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അപകീര്‍ത്തി കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ പ്രധാനമന്തി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പ്രതികൂട്ടിൽ നിർത്തിയതിനുള്ള പ്രതികാര നടപടിയായാണ് രാഹുലിന്റെ അയോഗ്യതയെ രാഷ്ട്രീയ ഇന്ത്യ നോക്കികാണുന്നത്.
മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍. കർണാടകയിൽ ജനങ്ങൾ ബിജെപിയെ ഇത്തവണ അധികാരത്തിൽനിന്ന് പുറത്തിറക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ.