മങ്കൊമ്പ്: റിസോർട്ടിലെ പാചക തൊഴിലാളിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പുളിങ്കുന്നിലെ റിസോർട്ടിൽ നിന്ന് കാണാതായ പാചക തൊഴിലാളിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി അറവായ്ക്കൽ ജേക്കബ് (60) നെയാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങളായി ജേക്കബിനെ കാണാനില്ലായിരുന്നു. പോലീസ് കേസന്വേഷിച്ച് വരുന്നതിനിടയിലാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.