തിരുവനന്തപുരം: മനുഷ്യ മനസിനെ കീഴടക്കിയ നടനും ചാലക്കുടി മുൻ എം പി യുമായ ഇന്നസെന്നിൻ്റെ അനുസ്മരണം, അന്തർദേശീയ നാടക ദിനമായ ഇന്നലെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു.
നിഷ്കളങ്കമായ ചിരിയിലുടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തി ആയിരുന്നു ഇന്നസെന്റെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ് അനുസ്മരിച്ചു.
ഇന്നസെന്റിന്റെ മരണം സിനിമയിലും ഇന്ത്യക്കും തീരാ നഷ്ടം തന്നെയാണെന്നു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അനുസ്മരിച്ചു.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ഇന്നസെൻ്റ് അനുസ്മരണ സമ്മേളനത്തിൽ ശ്രീ വൈസ് ചെയർമാൻ ജി എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി.
സിനിമ സീരിയൽ നടി കാലടി ഓമന, പ്രിയദർശൻ എന്നിവർ പങ്കെടുത്തു തുടർന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതയായ ‘കുടിയൊഴിക്കൽ’ നാടകം വേദിയിൽ അവതരിപ്പിച്ചു. തിരുവനന്തപുരം നിരീക്ഷാ സ്ത്രീ നാടകവേദി യാണ് നാടകം ആവിഷ്കരിച്ചത്.