അന്തരിച്ച പ്രിയ നടൻ ഇന്നസെന്റിന് അന്ത്യാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നസെന്റിന്റെ ജൻമനാടായ ഇരിങ്ങാലക്കുട ടൗൺഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാജ്ഞലി അർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ കൂടെ ഭാര്യ കമലയും ഉണ്ടായിരുന്നു. ഇന്നസെന്റിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചശേഷമാണ് മുഖ്യമന്ത്രി പോയത്.
നിരവധിപേരാണ് അവസാനമായി തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്കു കാണാനെത്തുന്നത്.