കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സന്തോഷ് ഈപ്പന് ജാമ്യം. ഇതുവരെ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചത്. നിലവില്‍ ഏഴ് ദിവസം സന്തോഷ് ഈപ്പന്‍ ഇഡിയുടെ കസ്റ്റഡിയിലായിരുന്നു.