ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ.
ബുദ്ധാനഗർ സ്വദേശി അർജുനാണ് (27) അറസ്റ്റിലായത്. കോട്ടക്കകം നരിഞ്ചിയിൽ കുടുംബക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തി തുറന്നാണ് അർജുൻ മോഷണം നടത്തിയത്.
ആക്രി സാധനങ്ങൾ പെറുക്കി നടക്കുന്ന പ്രതി ആളില്ലാത്ത സ്ഥലങ്ങൾ കണ്ട് വെക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്നതാണ് പതിവ്. സിസിടിവി നോക്കിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.