ജ്യൂസായും, പഴമായും കഴിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് അനാർ അഥവാ മാതളനാരങ്ങ.
ശരീരത്തിന് ആരോഗ്യം തരാൻ ഇതിലും നല്ലൊരു പഴമില്ല. ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുള്ളതാണ് മാതളനാരങ്ങ.
വൈറ്റമിൻ സിയുടെ കലവറയാണ് മാതള പഴം. വേനൽ കാലമായതോടെ വിപണിയിൽ മാതളനാരങ്ങക്ക് ആവശ്യക്കാരേറെയാണ്.
കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാം എന്നതിനാൽ വേനൽകാലത്ത് ജ്യൂസാക്കി കഴിക്കുന്നവരും ഏറെയാണ്.
ഫൈബർ നന്നായി അടങ്ങിയിട്ടുള്ള മാതളനാരങ്ങ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും, ദഹനം നന്നായി നടക്കുന്നതിനും സഹായിക്കുന്നു.
വേനൽകാലത്ത് ഉണ്ടാകുന്ന നിർജലീകരണം തടഞ്ഞ് ആരോഗ്യം നിലനിർത്താൻ മാതളനാരങ്ങ കഴിക്കുന്നത് ശീലമാക്കാം.