സൂപ്പർ താരം സൽമാൻ ഖാന് എതിരെ വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാൻ ജോധ്പൂരിലെ രാം ബിഷ്ണോയ് എന്ന 21 കാരനാണ് അറസ്റ്റിലായത്. പഞ്ചാബ് ഗായകനായ സിദ്ധു മൂസാവാലയുടെ ഗതി വരും എന്നാണ് സന്ദേശം അയച്ചത്.
ഭീഷണി സന്ദേശം അയച്ച യുവാവിനെ മുംബൈ പോലീസിന് കൈമാറിയെന്ന് പോലീസ് അറിയിച്ചു.