വാരണാസി: പ്രശസ്ത യുവനടിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആകാംക്ഷ ദുബെയ് (25) ആണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
ബോജ്പുരി സിനിമകളിൽ അറിയപ്പെടുത്ത താരം കൂടിയായിരുന്നു ആകാംക്ഷ. കാമുകനായ സമറിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ചിരുന്നു.