നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടത്തെക്കുറിച്ച് വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഹെലികോപ്ടർ റൺവേയിൽ നിന്ന് ഉയർന്ന ശേഷം വശങ്ങളിലേക്കുള്ള ബാലൻസ് തെറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്നെല അപകടം നടക്കുമ്പോൾ മൂന്ന് തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.