പുതിയ നിയമം ഒന്നും വേണ്ട ഉള്ള നിയമം മര്യാദയ്ക്ക് നടപ്പിലാക്കുവാൻ കഴിയുമോ സക്കിർ ഭായിക്ക്

ഒരു സ്ത്രീയുടെ മരണം വിവാഹത്തിന് ഏഴ് വർഷത്തിനുള്ളിൽ ഏതെങ്കിലും പൊള്ളലോ ദേഹോപദ്രവമോ കാരണമോ അല്ലെങ്കിൽ സാധാരണ സാഹചര്യങ്ങളിൽ അല്ലാത്ത വിധത്തിൽ സംഭവിക്കുന്നത് ആണെങ്കിൽ അവളുടെ മരണത്തെ സ്ത്രീധന മരണം ആയി കണക്കാക്കാം.അവളുടെ ഭർത്താവിനെയും ബന്ധുക്കളെയും ഇവിടെ മരണത്തിന് കാരണം ആയി കണക്കാക്കും. ഇന്ത്യൻ പീനൽ കോഡിലെ 304-Bവകുപ്പാണ് മുകളിൽ വായിച്ചത്. ഏഴ് വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റം ആണിത്. ഒരുപക്ഷേ ഭർത്താവും ബന്ധുക്കളും നിരപരാധികൾ ആയിരിക്കാം.

എന്നാലും ഇത്രയും കാലം നിയമത്തിൻറെ ചിലന്തിവലകൾക്ക് ഉള്ളിൽ പിടഞ്ഞു പിടഞ്ഞു ജീവിക്കേണ്ടിവരും. പക്ഷെ പുരുഷന്മാർക്ക് ഭാര്യ മൂലമോ ഭാര്യയുടെ  ബന്ധുക്കൾ മൂലമോ മാനസിക ശാരീരിക പീഡനങ്ങൾ ഒരു സൈഡ് വാരം നിന്ന് മോങ്ങി കൊണ്ടിരിക്കാം. ഒരുത്തനും ചോദിക്കാൻ വരില്ല. നിവർത്തികേട് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്നാലോ?അവൻ ഒരു സൈക്കോ ആയിരുന്നില്ലേ?മാടമ്പള്ളിയിലെ മനോരോഗി ഇപ്പോഴാ ചത്തത് എന്നൊക്കെയുള്ള പരിഹാസങ്ങളും ട്രോളുകളും  കൊണ്ട് അവന്റെ ഫോട്ടോ യുടെ താഴെ നിറയും. ഞാൻ പറഞ്ഞുവരുന്നത് ഈ കഴിഞ്ഞ ദിവസം ഭാര്യയുടെയും ഭാര്യ വീട്ടുകാരുടെയും മാനസിക പീഡനത്താൽ മനംനൊന്ത് ആത്മഹത്യചെയ്ത ബൈജു രാജ് എന്ന ചെറുപ്പക്കാരനെ കുറിച്ചാണ്.

അവിഹിത ബന്ധത്തിലുണ്ടായ ആത്മഹത്യയാണ്… അവൻ ടോക്സിക് ആണ്…അവിഹിതം കണ്ടുപിടിച്ചാൽ ഭാര്യയോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നൊക്കെ ഉള്ള കമൻറുകൾ കണ്ട് ഒരു പുരുഷൻ നേരിട്ട  മാനുഷിക അവകാശ ലംഘനങ്ങൾ വളരെ നിസ്സാരമായി കാണുമ്പോൾ… സ്ലോമോഷനിൽ   വീഴാൻ എനിക്ക് അറിയില്ല പെങ്ങളെ   എന്ന് പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഭാര്യയുടെ അവിഹിതം വിറ്റ് പണമുണ്ടാക്കാൻ അവനറിയില്ല. ആത്മാഭിമാനമുള്ള ഏത് പുരുഷനും ചെയ്യുന്നതൊക്കെയെ അവനും ചെയ്തുള്ളൂ. Under line the word ആത്മഭിമാനം ഉള്ള പുരുഷൻ 💪 അവൻ ചീത്ത വിളിച്ചില്ല,ആക്രമിച്ചില്ല… അവൻ ഓരോന്ന് ചോദിച്ചു അവളെ കൊണ്ട് തന്നെ പറയിപ്പിച്ചു റികാർഡ് ചെയ്തു, സൂക്ഷിച്ചു വെച്ചു.അവന് നിക്ക കള്ളി ഇല്ലാതെ വന്നപ്പോൾ പബ്ലിഷ് ചെയ്തു. അതും അവൻ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ്.
അല്ലായിരുന്നുവെങ്കിൽ അവൻ വെറും സംശയരോഗി അവൾ മാലാഖയും ആയി മാറിയേനെ.ബൈജു രാജ് ഒരിക്കലും   അയാളുടെ ഭാര്യയുടെ അവിഹിതം കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്തത് അല്ല. അത് പ്രശ്നങ്ങളിൽ ഒരെണ്ണം മാത്രം. പ്രശ്നങ്ങൾ തുടങ്ങുന്നത് വിദേശത്ത് ജോലി ചെയ്ത് ഉണ്ടാക്കിയ ഭീമമായ തുക അന്ന പ്രിയ ജോൺസൺ  എന്ന തൻറെ ഭാര്യയുടെ സഹോദരൻ ബ്ലേഡ് പ്രതീഷ് എന്ന് വിളിക്കുന്ന ഗീവർഗീസ് ജോൺസന് കടമായി ബിസിനസ് നടത്തുവാൻ കൊടുക്കുകയും എന്നാൽ അത് തിരിച്ചുവരാതെ വന്നപ്പോൾ ഭാര്യയോട് ചോദിക്കുകയും അങ്ങനെ ഒന്നും രണ്ടും പറഞ്ഞു വഴക്കുണ്ടാക്കുകയും ചെയ്തു.( പോക്രിത്തരം കാണിച്ചാൽ ദേഷ്യപ്പെടാമോ..എന്തോ..?ആങ്ങളമാർക്ക് പൊള്ളുമോ )അങ്ങനെ ബന്ധം വഷളായി.

 പ്രിയ ഈയൊരു സാഹചര്യം മുതലാക്കി (അല്ലേലും സാഹചര്യം മുതലാക്കാൻ പഠിക്കണം….. പിന്നെ അല്ല 😄)തന്റെ പഴയ ക്രഷ് ആയ ടോജോ മാത്യു വിനോട് ഒലിപ്പിക്കാൻ തുടങ്ങി. അത് ബൈജു കണ്ടു പിടിച്ചു.എന്നിട്ട് അവളെ അവൻ ആക്രമിച്ചില്ല,കൊന്നില്ല,ചീത്ത വിളിച്ചില്ല കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ആയാൾ മാറി താമസിച്ചു. സ്വന്തം വീട്ടിൽ വന്നു കുട്ടിയെ പോലും കാണിക്കാത്ത രീതിയിൽ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തു. അവിടെയാണ്  ഒരു പുരുഷൻ തളരുന്നത്. കുട്ടികൾ അത് ഏതൊരു അച്ഛന്റെ യും വീക്നെസ്സാണ്.അവരെ പോയാൽ എല്ലാം പോയി.അതിനി എത്ര നാൾ നിയമയുദ്ധം നടത്തിയാൽ ആണ് ജയിക്കാൻ ആവുക. എല്ലാവരാലും ഒറ്റപ്പെട്ടു,സമ്പാദിച്ച ബ്ലേഡ് പ്രതീഷ് കൊണ്ടുപോയി.

സ്വന്തം മകളെയും അകറ്റി. പാവം പോയി പക്ഷേ ഒരു നല്ല കാര്യം ചെയ്തിട്ടാണ് ബൈജു പോയത്. അയാളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഭാര്യ, പ്രിയ ഭാര്യ മാതാവ് എൽസി ജോൺസൺ, ഭാര്യാസഹോദരൻ ഗീവർഗീസ് ജോൺസൺ, ഭാര്യയുടെ കാമുകൻ  ടോജോ മാത്യു ഇവരാണ് തന്നെ തന്നെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമായി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടാണ് മരിച്ചത്. ഇനി നിങ്ങളുടെ ഊഴമാണ്… ബൈജുവിന്റെ അടുത്ത ബന്ധുക്കളുടെ.. അടുത്ത സുഹൃത്തുക്കളുടെ.. ഊഴം…അവൻ ജീവിച്ചിരുന്നപ്പോൾ അവനെ സഹായിക്കാൻ കഴിഞ്ഞില്ല മരിച്ചു കഴിഞ്ഞിട്ട് എങ്കിലും അവന്റെ ആത്മാവിന് നിത്യശാന്തി നേരാൻ നിങ്ങളിത് ചെയ്തേപറ്റൂ ഇന്ത്യൻ പീനൽ കോഡ് 306 എന്ന ഒരു വകുപ്പുണ്ട്. ഒരു വ്യക്തി ആത്മഹത്യ ചെയ്താൽ അത്തരം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വർക്ക് 10 വർഷം വരെ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷ ലഭിചെക്കാവുന്നതാണ്.
ആത്മഹത്യ പ്രേരണയ്ക്ക് ബൈജു രാജിൻറെ ഭാര്യയുടെയും അവളുടെ ബന്ധുക്കളുടെയും പേരിൽ പോലീസ് സ്റ്റേഷനിൽ പരാതി  നൽകുക റസീപെറ്റ് 
വാങ്ങാൻ മറക്കരുത് അവർ കേസെടുക്കുവാൻ വിസമതിച്ചാൽ ഡിജിപിക്ക് പരാതി നൽകുക അവിടെയും നീതി ലഭിച്ചെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു പ്രതികൾക്കെതിരെ എഫ്ഐആർ എടുക്കുക.അല്ലെങ്കിൽ ബൈജുവും പ്രിയയും തമ്മിൽ നിയമപരമായി ബന്ധം വേർപെടുത്താതെടുത്തോളം കാലം അവൾക്കും മകൾക്കും മാത്രമാണ് അവകാശം.ഇത്തരത്തിൽ ഒരു എഫ്ഐആർ ഉണ്ടെങ്കിൽ ഒരിക്കലും സ്വത്ത് ഭാര്യക്ക് പോകില്ല മകൾ മേജർ ആകുമ്പോൾ അവൾക്ക് കിട്ടും.അല്ലെങ്കിൽ കൊലയാളിക്ക് തന്നെ അവൻറെ മുഴുവൻ സ്വത്തും ലഭിക്കും.ഇതിനെ പറ്റി iനിങ്ങൾക്ക് എന്ത് നിയമസഹായ വേണമെങ്കിലും തരാൻ ഞാൻ തയ്യാറാണ്. എൻറെ ഫോൺ നമ്പർ 9447087995..

ഒരു കാര്യം കൂടി പറഞ്ഞോട്ടെ.. അവിഹിതം കണ്ടുപിടിച്ചപ്പോൾ അവരെ ഉപദേശിച്ചു കൂടായിരുന്നോ എന്നുപറയുന്ന ബ്രദേഴ്സും സിസ്റ്റേഴ്സും അറിയാൻ.വർഷങ്ങൾക്കു മുമ്പ് ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന അനുശാന്തി ഓർമ്മയുണ്ടോ? 🤔 ടെക്നോ പാർക്കിൽ ജോലി ചെയ്തിരുന്ന ലിനോ മാത്യു മായുള്ള അവിഹിതം ഭർത്താവ് കണ്ടുപിടിച്ചു എന്നിട്ട് ഭർത്താവ് അവരെ രണ്ടുപേരെയും പിടിച്ചു ഉപദേശിച്ചു അതിനു ശേഷമുള്ള ജീവിതം.രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിനെയും അമ്മായി അമ്മയും തലയ്ക്കടിച്ചു കൊന്നു കളഞ്ഞു നല്ലവരായ കമിതാക്കൾ.സുപ്രീം കോടതി അവിഹിതം ശരിയാണെന്ന് പറഞ്ഞല്ലോ എന്നൊക്കെ പറഞ്ഞു കുറെ വേട്ടാവളിയൻ മാർ പോസ്റ്റ് ഇടുന്നുണ്ട്…ആ പോസ്റ്റ് ഇടുന്ന അവന്മാരും അവളും ഈ പോസ്റ്റ് ഒന്ന് മനസ്സിരുത്തി വായിച്ചാൽ എല്ലാ കടിയും മാറിക്കിട്ടും

Adv. Deepak Twinkle Sanal
+91 94470 87995

Latest News