അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റില്‍ 26 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളാണ് നിലം പതിച്ചത്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. 113 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് സില്‍വര്‍ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. വിനോന, അമോറി പട്ടണങ്ങളിലും ചുഴലിക്കാറ്റ് വീശി. ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തിര സഹായം പ്രഖ്യാപിച്ചു.