ബെംഗളൂരു: കര്‍ണാടകയിലെ സുള്ളിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സോമശേഖര്‍ റെഡ്ഡി, ശാന്തവ്വ, ചന്ദ്രപ്പ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
മതില്‍ ഉയര്‍ത്തുന്നതിനിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ വീട്ടുടമയായ അബൂബക്കര്‍, നാഗരാജ്, എഞ്ചിനീയര്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെ അനാസ്ഥയ്ക്ക് കേസെടുത്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ.വിക്രം അമതേ അറിയിച്ചു. മരിച്ച തൊഴിലാളിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.