പണ്ടു കാലങ്ങളിൽ മുത്തശ്ശിമാർ തങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെ സൗന്ദര്യക്കൂട്ട് ഉണ്ടാക്കിയിരുന്നത് നല്ല പച്ച മഞ്ഞൾ അരച്ചാണ്.
പച്ച മഞ്ഞളും പാലും, പച്ച മഞ്ഞളും നാരങ്ങാ നീരും എന്നിങ്ങനെ തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെ അമ്മൂമ്മമാരുടെ കൈവശം ഉണ്ടായിരുന്നു.
ചർമ്മ സംരക്ഷണത്തിന് പച്ചമഞ്ഞളോളം നല്ലൊരു വസ്തുവില്ല. പാചകത്തിന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും പച്ച മഞ്ഞൾ ഉപയോഗിക്കാം.
പച്ച മഞ്ഞളിൽ കാണുന്ന ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയൽ എന്നിവ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ചർമ്മം തിളക്കമുള്ളതാക്കാനും , ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താനും, രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും മഞ്ഞൾ സഹായിക്കും.
ചൂട് കുരു, മുഖത്തെ പാടുകൾ ,ചുളിവ് എന്നിവ എല്ലാം മാറാനും മഞ്ഞൾ സഹായകരമാണ്. മഞ്ഞൾ സ്ഥിരമായി ദേഹത്ത് തേക്കുന്നത് ചർമ്മ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.