കന്നഡ സൂപ്പർ ഹിറ്റ് ചിത്രം കാന്താര ഇനി ടെലിവിഷനിലും കാണാം. ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ചിത്രം കൂടിയാണ് കാന്താര.
വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളടക്കം വൻ പ്രശംസയാണ് ചിത്രത്തിന് നൽകിയത്. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം കൂടിയാണ് കാന്താര.
ചിത്രത്തിലെ ഗാനങ്ങളടക്കം വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രീമിയർ തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് വൈകിട്ട് അഞ്ചിനാണ് ചിത്രം എത്തുക.
കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്.