ന്യൂഡൽഹി: മോദി – അദാനി ബന്ധങ്ങളെ ചോദ്യം ചെയ്യുമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി.
വാർത്താ സമ്മേളനത്തിലുടനീളം അദാനി വിഷയമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. ജീവിത കാലം മുഴുവൻ ആയോഗ്യനാക്കിയാലും മോദി- അദാനി ബന്ധം ചോദ്യം ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
അദാനിയുടെ ഷെൽ കമ്പനികൾക്ക് ലഭിച്ച 20,000 കോടി ആരുടെതാണെന്ന് വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അയോഗ്യനാക്കിയാലും താൻ സത്യം മാത്രമേ പറയൂ എന്നും സത്യത്തിന്റെ കൂടെയേ നിൽക്കൂവെന്നും രാഹുൽ പറഞ്ഞു.